Advertisemen
അങ്കമാലി നഗരസഭ ലൈഫ് - ഭൂരഹിത ഭവനരഹിതർക്കായി വേങ്ങൂരിൽ 11-ാം വാർഡിൽ പണി കഴിപ്പിച്ചിട്ടുള്ള ശാന്തിഭവനം ഭവനസമുച്ചയത്തിൽ പാല് കാച്ചലും ഗൃഹപ്രവേശനവും നടന്നു. 650 ചതുരശ്ര അടി വിസ്തീർണമുള്ള 12 അപ്പാർട്ട്മെന്റുകളാണ് ഭവനസമുച്ചയത്തിൽ ഉള്ളത്. 1കോടി 27 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത് . മേനാച്ചേരി എം.ഒ പാപ്പു , ഏല്യ പാപ്പൂ ദമ്പതികളാണ് സൗജന്യമായി സ്ഥലം വിട്ട് നൽകിയത്
നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി കുടുംബാംഗങ്ങൾക്ക് പാല് കാച്ചി വിതരണം ചെയ്തു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ്, വിനീത ദിലീപ്, പുഷ്പമോഹൻ, കെ.കെ.സലി, കൗൺസിലർ ലേഖ മധു നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ പ്രോജക്ട് ഓഫീസർ സുധീഷ്‌കുമാർ.ജി കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് സിന്ധു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
Advertisemen