പുതുതായി നിർമ്മിച്ച പാറത്തോട് പാലത്തിന്റെ ഉദ്ഘാടനവും, പാറത്തോട് കമ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി എം. എം മണി നിര്‍വഹിച്ചു. മുന്‍ എം. എല്‍. എ കെ. കെ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
മൂന്നാര്‍ കുമളി ദേശിയ പാതയില്‍ പാറത്തോട് മൂന്നു കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. 11.08 മീറ്റര്‍ നീളവും, 11 മീറ്റര്‍ വീതിയും, 7.5 മീറ്റര്‍ ഉയരവുമാണ് ഇതിനുള്ളത്. വാഹനങ്ങള്‍ കടന്നു പോകുന്നതിന് 7.5 മീറ്റര്‍ ക്യാരേജും, ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതമുള്ള ഓരോ നടപ്പാതകളുമാണ് നിര്‍മിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെനേതൃത്വത്തിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
പാറത്തോട് കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മന്ത്രി എം. എം മണിയുടെ എം. എല്‍. എ ഫണ്ടില്‍ നി്ന്ന് 50 ലക്ഷം രൂപയും, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. ജെ ജോമോന്‍, സുനില്‍ കുമാര്‍, പി. ഡബ്ലു. ഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സിസിലി ജോസഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ സൂസ്സന്‍ സാറ സാമുവല്‍, ഫാ. ജോഷി നിരപ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.