Advertisemen
പെരിന്തൽമണ്ണ ∙ നഗരസഭ ഭൂരഹിതരും ഭവന രഹിതരുമായവർക്ക് നിർമിക്കുന്ന 400 ഫ്ലാറ്റുകളിൽ 240 എണ്ണം ഉദ്ഘാടന സജ്ജമായി. . 44 കോടി രൂപ നിർമാണ ചെലവ് കണക്കാക്കിയ ഫ്ലാറ്റ് സമുച്ചയം 32 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. മാലാഖ സൊല്യൂഷൻസ് എന്ന പേരിൽ രൂപീകരിച്ച കുടുംബശ്രീ യൂണിറ്റാണ് എസ്‌റ്റിമേറ്റ് തുകയെക്കാൾ 12 കോടി രൂപ കുറച്ച് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്.
എരവിമംഗലത്ത് ഒടിയൻ ചോലയിൽ 6.93 ഏക്കറിലാണ് 400 ഫ്ലാറ്റുകൾ നിർമിക്കുന്നത്.സംസ്ഥാന സർക്കാർ 20 കോടി രൂപയും മറ്റ് ഏജൻസികൾ 10 കോടി രൂപയും ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന് അനുവദിച്ചു. ബാക്കി വരുന്ന തുക നഗരസഭയുടെ വകയാണ്. 12 ഫ്ലാറ്റുകൾ അടങ്ങുന്ന 34 അപ്പാർട്ട്‌മെന്റുകളായാണ് സമുച്ചയ നിർമാണം. ഇതിൽ 20 അപ്പാർട്ട്‌മെന്റുകളാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് നൽകുന്നത്.
Advertisemen