ഏറ്റവും മികച്ച സൗകര്യങ്ങളോടെ വെസ്റ്റ്ഹിൽ ബീച്ചിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ ഉപയോഗിക്കാവുന്ന ഓഡിറ്റോറിയം 'സമുദ്ര'

Advertisemen

 







കോഴിക്കോടിന്‍റെ മുഖച്ഛായ മാറ്റിയ എംഎല്‍എ 

സഖാവ് എ പ്രദീപിന്‍റെ വാക്കുകളിലൂടെ.....

👇

പലപ്പോഴും സുഹൃത്തുക്കളായ  മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹത്തിന് പോകുമ്പോൾ ശരിക്ക് സങ്കടം തോന്നാറുണ്ട്. വളരെ ചെറിയ സ്ഥലത്ത്, രണ്ടു മൂന്ന് വീടുകളിലായി ഒരുക്കിയിരിക്കുന്ന പന്തലുകൾക്കുള്ളിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകളും ഭക്ഷണ വിതരണവുമൊക്കെ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെല്ലാം ഇതാണ് പൊതുവായ അവസ്ഥ.  എല്ലാവരും പരസ്പരം  സഹകരിച്ചു കൊണ്ട് ഈ പ്രയാസങ്ങൾ പരമാവധി പരിഹരിക്കാൻ  ശ്രമിക്കും. 


തീരദേശ മേഖലയിൽ ഇനി മുതൽ അതിന് ശാശ്വത പരിഹാരമാവുകയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളോടെ വെസ്റ്റ്ഹിൽ ബീച്ചിൽ മനോഹരമായ 'സമുദ്ര' യുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.


 എം.എൽ ഏയ്ക്ക് ലഭിക്കുന്ന നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.26 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത് .


നാളെ വൈകീട്ട് ബഹു. ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു കഴിയുന്നതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ ഈ ഓഡിറ്റോറിയം ഉപയോഗിക്കാനാവും.


തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും സമഗ്രമായ ഉന്നമനത്തിനും കലാ സാംസ്കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് വിഭാവനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ ആദ്യത്തേതായിരിക്കും.


അറുനൂറിലേറെ പേർക്ക് ഇരിക്കാവുന്നതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ മനോഹരമായഓഡിറ്റോറിയം,വിവാഹച്ചടങ്ങളും കലാസാംസ്കാരിക പരിപാടികളും നടത്തുന്നതിനുള്ള സ്റ്റേജ്, സ്റ്റേജിന് പിന്‍വശത്ത് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെ ടെയുള്ള വിശ്രമമുറികൾ, മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുര, ഭക്ഷണ ഹാൾ, വിശാലമായ പാർക്കിങ് ഏരിയ, ലാൻഡ് സ്കേപ്പിങ്ങും അലങ്കാരവിളക്കുകളും എല്ലാം ചേർന്ന് ആകർഷകമായ അന്തരീക്ഷം.ഇതെല്ലാം 'സമുദ്ര'യുടെ സവിശേഷതകളാണ്. ഒപ്പം സമുദ്രത്തിൻ്റെ സൗന്ദര്യവും.  കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയായും 'സമുദ്ര' പ്രയോജനപ്പെടുത്താവുന്നതാണ്. ഹാളിന്റെ പടിഞ്ഞാറുഭാഗത്ത് കടലിന് അഭിമുഖമായി തുറന്നസ്ഥലത്ത് കരിങ്കല്ല് പാകിയ വിശാലമായ മുററവും ഓപ്പണ്‍ എയര്‍ സ്റ്റേജും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.


'സമുദ്ര'യുടെ പ്രഥമ പരിഗണന മത്സ്യത്തൊഴിലാളികൾക്കായിരിക്കും. മറ്റുള്ളവർക്കും ഒഴിവനുസരിച്ച് ലഭ്യമാകുന്നതാണ്.


പ്രശസ്ത ആർക്കിടെക്റ്റ് ശ്രീ നൗഫൽ ഹാഷിം (Two eye architetects) ) രൂപകല്പന ചെയ്ത ഇതിൻ്റെ നിർമാണം നടത്തിയത് ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പാണ്.

Advertisemen

Disclaimer: Gambar, artikel ataupun video yang ada di web ini terkadang berasal dari berbagai sumber media lain. Hak Cipta sepenuhnya dipegang oleh sumber tersebut. Jika ada masalah terkait hal ini, Anda dapat menghubungi kami disini.
Related Posts
Disqus Comments
© Copyright 2017 Left Kerala - All Rights Reserved - Created By BLAGIOKE & Best free blogger templates