Advertisemen
പൊളിച്ചു പണിയുന്ന പാലാരിവട്ടം പാലം നിർമാണം അന്തിമ ഘട്ടത്തിൽ...കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന തുടരുന്നു. 30 ടൺ ഭാരം കയറ്റിയ നാല് ലോറികളും 25 ടൺവീതമുള്ള നാല് ലോറികളും ഉപയോഗിച്ചാണ് ഭാരപരിശോധന. 220 ടൺ ഭാരം 24 മണിക്കൂർകൊണ്ട് പാലത്തിൽ ലോഡ് ചെയ്യും. ഘട്ടം ഘട്ടമായി ഭാരം കൂട്ടിയും കുറച്ചുമാണ് പരിശോധന. ഭാരപരിശോധന പൂർത്തിയാക്കി അഞ്ചിന് വൈകിട്ടോടെ പാലം സർക്കാരിനു കൈമാറും.
ഡിസൈനിൽ പറഞ്ഞിരിക്കുന്ന പരമാവധി ഭാരം വഹിക്കാനുള്ള ശേഷി പാലത്തിനുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഒരു ചതുരശ്ര മീറ്ററിൽ എത്ര ടൺ ഭാരം വഹിക്കാനാകുമെന്നും വിലയിരുത്തും. ഭാരം വഹിക്കുമ്പോൾ ഗർഡറുകൾക്ക് അനുവദനീയമായ പരിധിക്കുള്ളിൽ താഴ്ചസംഭവിക്കുന്നുണ്ടോയെന്നും ഭാരം മാറ്റുമ്പോൾ പൂർവസ്ഥിതിയിലാവുന്നുണ്ടോയെന്നും പരിശോധിക്കും. ശനിയാഴ്ച പരിശോധനയ്ക്കായി കയറ്റിയ ഭാരം നിറച്ച ലോറി 24 മണിക്കൂറിനുശേഷം പാലത്തിൽനിന്ന് മാറ്റി. പാലത്തിലെ 35 മീറ്റർ നീളമുള്ള സ്പാനിലും 22 മീറ്റർ നീളമുള്ള സ്പാനിലുമാണ് പരിശോധന നടത്തുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലം പുനർനിർമാണം റെക്കോഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. സെപ്‌തംബർ 28നാണ് പാലത്തിന്റെ പുനർനിർമാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകൾഭാഗം 57 ദിവസംകൊണ്ടാണ് പൊളിച്ചുമാറ്റിയത്. 19 സ്പാനുകളിൽ 17 എണ്ണവും അവയിലെ 102 ഗർഡറുകളുമാണ് പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചുപണിതത്. ഉമ്മൻചാണ്ടി സർക്കാർ നിർമിച്ച പാലാരിവട്ടം പാലം, രണ്ടരവർഷത്തിനുള്ളിൽ കേടുപാട് സംഭവിച്ചാണ് ഗതാഗതയോഗ്യമല്ലാതായത്
...
Advertisemen