Advertisemen
റാന്നി: വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു.
1998-ൽ പ്രവർത്തനമാരംഭിച്ച പോളിടെക്നിക് ഇതുവരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. മൂന്ന് നിലകളിലായി നടുമുറ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 2011-ലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ഇവയ്ക്കെല്ലാം കൂടി 15 കോടി രൂപയോളമാണ് വിനിയോഗിച്ചത്.
ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ബയോമെഡിക്കൽ എന്നീ ത്രിവത്സര ഡിപ്ലോമാ കോഴ്‌സുകളിലേക്ക് പ്രതിവർഷം 180 വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുന്നത്. 540 വിദ്യാർഥികളുണ്ട്.
Advertisemen