Advertisemen
വൈപ്പിൻ സർക്കാർ കോളേജിനായി നിർമിച്ച മൂന്നുനില കെട്ടിടം തിങ്കളാഴ്ച രാവിലെ 10-ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. എസ്. ശർമ എം.എൽ.എ. അധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. അക്കാദമിക് ബ്ലോക്കും ഓഫീസുമാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. എസ്. ശർമ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
Advertisemen
