Advertisemen
പുതിയ കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണുള്ളത്. താഴത്തെ നിലയിൽ ഓർത്തോ, നേത്ര വിഭാഗം, എക്സ്റേ മുറി, സ്റ്റോർ, അത്യാഹിത വിഭാഗം, ഇലക്ട്രിക് റൂം, ഒന്നാം നിലയിൽ അനസ്തീസിയ, ഓപറേഷൻ തിയറ്ററുകൾ, നിരീക്ഷണ വാർഡുകൾ, മെഡിക്കൽ സ്റ്റോർ, രണ്ടാം നിലയിൽ റെക്കോർഡ്റൂം, നഴ്സുമാരുടെ മുറി, ഐസിയു, ഡ്യൂട്ടി ഡോക്ടറുടെ മുറി, മൂന്നും നാലും നിലകളിൽ നഴ്സുമാരുടെ മുറി, പുരുഷൻമാരുടെ വാർഡ്, ഡ്യൂട്ടി ഡോക്ടറുടെ മുറി, അഞ്ചാം നിലയിൽ സ്ത്രീകളുടെ വാർഡ്, നഴ്സുമാരുടെ മുറികൾ, ആറാം നിലയിൽ ലിഫ്റ്റ് നിയന്ത്രണ മുറി, ജലസംഭരണി എന്നിവയാണ് സജ്ജീകരിക്കുക. എല്ലാ നിലകളിലും ശുചിമുറികളും ഉണ്ടാകും.
Advertisemen