സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യരംഗത്ത് പ്രാദേശികമായി വലിയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ഉണ്ടാകുന്നത്. കൊവിഡ് പ്രതിരോധത്തിനും മറ്റ് ചികിത്സാ രംഗത്തും വിപുലമായ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തും ദിവസം മുഴുവന്‍ മെച്ചപ്പെട്ട വൈദ്യ സഹായം ലഭിക്കുന്നു എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകതയെന്നും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പരഞ്ഞു. ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ മാറ്റം വളരെ വലുതായിരുന്നു; ഈ നേട്ടം സര്‍ക്കാരിനും നാടിനും അഭിമാനകരമാണ്. രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ആണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങളിലുമായി 673 എണ്ണത്തില്‍ ഇതുവരെ ആരംഭിച്ചത് 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയിരുന്നു. ഇന്നത്തെ 75 ആരോഗ്യകേന്ദ്രങ്ങള്‍ കൂടിയാവുമ്പോള്‍ 461 ആവുകയാണ.് ബാക്കിയുള്ളവയുടെയല്ലാം നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ് വൈകാതെ തന്നെ അവയും പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി