Advertisemen
Monday, 07 Sep, 9.10 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ ഇന്ന് എട്ട് കുടുംബങ്ങള്‍ക്ക് കൂടി ജീവിത സാഫല്യം. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കേരള എന്‍.ജി.ഓ .യൂണിയന്‍ നിര്‍മ്മിച്ച തിരുവനന്തപുരത്തെ ഭവനസമുച്ചയം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു.
തങ്ങളുടെ അംഗങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് ഒരു കോടിയിലധികം രൂപ ചെലവിട്ടാണ് തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ വക ഭൂമിയില്‍ 8 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഉള്ള ഭവന സമുച്ചയം എന്‍ജിഒ യൂണിയന്‍ നിര്‍മ്മിച്ചത്.
Advertisemen