Advertisemen
തലശ്ശേരി-വളവുപാറ റോഡ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) പദ്ധതിയിൽ 53 കിലോ മീറ്റർ നീളത്തിൽ മനോഹര നിർമ്മിതിയായി ഉദ്ഘാടന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
മലയോര പട്ടണമായ ഇരിട്ടിയുടെ സൗന്ദര്യവൽക്കരണം KSTP പദ്ധതിയിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് സാങ്കേതിക വിദ്യയിൽ ഇരിട്ടിയുടെ മുഖമായിരുന്ന പാലവും പദ്ധതിയുടെ ഭാഗമായി മാറുകയാണ്.നിലവിലുള്ള പാലത്തിന് സമീപത്ത് മനോഹരമായ ആധുനിക പാലം ഉദ്ഘാടനം കാത്ത് നിൽക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം ഒരു പരിധി വരെ പുതിയ പാലം തുറന്നു കൊടുത്താൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ പൊതു ഗതാഗത രംഗത്ത് ഇടതു പക്ഷ സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ മുന്നേറ്റം മലയോരത്തെ ജനതയ്ക്കും ഏറെ ആശ്വാസം പകരുന്നത് തന്നെ.....
Advertisemen