ഇരിണാവ് പുതിയ പാലം നാടിന് സമര്‍പ്പിച്ചു

Advertisemen

 


റോഡുകളെക്കാളും ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് പാലങ്ങള്‍.  കല്യാശേരി - മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് പുതിയ പാലം നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പാലങ്ങള്‍ പൂര്‍ത്തീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. അതില്‍ 11 പാലങ്ങളും കല്യാശ്ശേരി മണ്ഡലത്തിലുമാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞഅദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരനുവദിച്ച 16.45 കോടി രൂപ ചിലവിലാണ് ഇരിണാവ് പുതിയ പാലം നിര്‍മിച്ചത്. 171 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുള്ളതാണ് പാലം. ഇരിണാവ് ഭാഗത്ത് 50 മീറ്റര്‍ നീളത്തിലും മാട്ടൂല്‍ ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. പാലം നിര്‍മ്മാണ പ്രവൃത്തി മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ ടി പി അബ്ദു റഹ്മാന് മന്ത്രി ജി സുധാകരന്‍ ഉപഹാരം നല്‍കി. എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിവി പ്രീത, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ എസ് മനോമോഹനന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisemen

Disclaimer: Gambar, artikel ataupun video yang ada di web ini terkadang berasal dari berbagai sumber media lain. Hak Cipta sepenuhnya dipegang oleh sumber tersebut. Jika ada masalah terkait hal ini, Anda dapat menghubungi kami disini.
Related Posts
Disqus Comments
© Copyright 2017 Left Kerala - All Rights Reserved - Created By BLAGIOKE & Best free blogger templates