Advertisemen
തൃശൂര്‍: നവീകരിച്ച തളിക്കുളം സ്‌നേഹതീരം പാര്‍ക്ക് ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുത്തു. പാര്‍ക്കില്‍ ഓപ്പണ്‍ ജിം നിര്‍മാണത്തിനു തുടക്കംകുറിക്കുകയും ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഗീതാ ഗോപി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിച്ചത്.
ആരോഗ്യ വകുപ്പില്‍നിന്ന് ലഭിച്ച 2.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പണ്‍ ജിം നിര്‍മിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ 10 വയസിന് മുകളിലുള്ളവര്‍ക്കും 60 വയസിന് താഴെയുള്ളവര്‍ക്കുമായിരിക്കും പാര്‍ക്കിലെ പ്രവേശനം. ഒരേസമയം 50 ആളുകള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം പാര്‍ക്കില്‍ ചെലവഴിക്കാനാവില്ല സന്ദര്‍ശകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കും.
Advertisemen