പള്ളത്തൂർ പാലം
അഞ്ചു വർഷം മുമ്പ്, 2015 ജൂലൈ മാസത്തിൽ കേരള-കർണ്ണാടക അതിർത്തിയായ പള്ളത്തൂരിലെ കൈവരിയില്ലാത്ത ചെറിയ പാലത്തിലൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്ന മയ്യള സ്വദേശിയായ കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ നാരായണൻ നായർക്ക് പാലത്തിന് മുകളിലൂടെ കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിൽ പെട്ട് പുഴയിലേക്ക് തെന്നി വീണ് മരണപെട്ട സംഭവം ആരും മറന്നുക്കാണില്ല.
പള്ളത്തൂർ പാലത്തിന്റെ അപകടകഥകൾ പറയാൻ നിരവധിയുണ്ട്. ഇനി അതെല്ലാം പഴംങ്കഥ.
7.58 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിച്ചു. ഒപ്പം റോഡിന്റെ നിർമ്മാണവും പൂർത്തിയായി.
ബാവിക്കര തടയണ
ഒരു ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരമായി കാസർകോട് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ബാവിക്കര റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. 120 മീറ്റർ നീളമുള്ള തടയണയിൽ 3 മീറ്റർ ഉയരത്തിൻ 4 കീലോമീറ്റർ നീളത്തിൽ വെള്ളം സംഭരിക്കപ്പെടുന്നതോടെ ഭൂഗർഭ ജലനിരപ്പ് ഉയരും. സമീപ പ്രദേശങ്ങളിലെ ജലക്ഷാമത്തിനും അറുതിയാകും.
ഇടതുപക്ഷ സർക്കാരിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 27.5 കോടി രൂപ ചെലവിലാണ് പൂർത്തികരിച്ചത്.
പയസ്വിനി - കരിച്ചേരി പുഴകളുടെ സംഗമ സ്ഥാനമായ ആലൂർ മുനബത്ത്
കാലവർഷം ആകുമ്പോൾ പൂഴി ചാക്കുകൾ നിർത്തിവെച്ച് താൽക്കാലിക ബണ്ട് നിർമിക്കുന്ന കാഴ്ച ഇത്തവണ ബാവിക്കരയിൽ ഉണ്ടാകില്ല.
കോവിഡ് വന്നതോടെ മാർച്ച് 21ന് മുടങ്ങിയ നിർമാണം ഏപ്രിൽ 4 വരെ നിർത്തിവെകേണ്ടി വന്നു. പിന്നീട് പ്രതേക അനുമതി വങ്ങിയാണ് നിർമാണം ആരംഭിച്ചത്.കാസറഗോഡ് നഗരവാസികളേ .... നിങ്ങൾക്കിനി ഉപ്പുവെള്ളം കുടിക്കേണ്ടിവരില്ല...
പള്ളിക്കര ആശുപത്രി
കേരള സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തീരദേശ ഫണ്ട് ഉപയോഗിച്ച് 1.75 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും.
ഉദുമ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം.
നാളെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ
ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി വഴിയാണ് മൂന്ന് കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മിച്ചത്