Advertisemen
കാസര്‍കോട് : പൂടംങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്കാശുപത്രി പ്രഖ്യാപനവും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ എട്ടിന് രാവിലെ 12:30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
മലയോരത്തെ പ്രധാന ആശ്രയമായ പൂടംങ്കല്ല് ആശുപത്രിയില്‍ മികച്ച ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി കെട്ടിടമൊരുക്കാന്‍ 5.22 കോടി രൂപയാണ് നബാര്‍ഡില്‍ നിന്ന് അനുവദിച്ചത്. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 70 രൂപയും എന്‍.ആര്‍.എച്ച്.എം. അനുവദിച്ച ഏഴുലക്ഷം രൂപയും ഉപയോഗിച്ചാണ് അനുബന്ധ പ്രവൃത്തികള്‍പൂര്‍ത്തീകരിച്ച് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയത്. കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ നിലവില്‍ ഷീറ്റിട്ട പഴയ കെട്ടിടത്തിലാണ് പുരുഷ-വനിതാ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസേന 600-700 രോഗികളാണ് ഇവിടെ എത്തുന്നത്.
Advertisemen