പേരാമ്പ്ര(2020 September 07): അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
സ്‌കൂളില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുവദിച്ച 24 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കെ കുഞ്ഞമ്മത് എം എല്‍ എ യുടെ മണ്ഢലം ആ സ്ഥി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടിയും കിഫ്ബി പദ്ധതിയില്‍ നിന്നുള്ള അഞ്ചു കോടിയും പദ്ധതി വിഹിതം അഞ്ചു കോടിയും ഉള്‍പ്പെടെ 12 കോടി രൂപ ചെലവില്‍ അഞ്ച് കെട്ടിടങ്ങളിലായി 60 ഹൈടെക് ക്ലാസ് മുറികളും മുപ്പത് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച ഡൈനിംങ് ഹാളും അടുക്കളയുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.
2.07 കോടിയുടെ വി എച്ച് എസ് സി കെട്ടിട നിര്‍മ്മാണവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ 13.65 കോടി രൂപ ചെലവില്‍ സ്‌കൂളില്‍ സ്ഥാപിക്കുന്ന സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്ററിന്റെ ഒന്നാം ഘട്ട നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറുവരി സിന്തറ്റിക്ക് ട്രാക്ക്, വോളീബോള്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, മള്‍ട്ടി ജിം, ഇന്‍ഡോര്‍ ഗെയിംസ് സംവിധാനങ്ങള്‍, ജമ്പിംങ് പിറ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്വാറ്റിക് അക്കാദമി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.